38-ാമത് ദേശീയ ഗെയിംസ്: നീന്തലില്‍ ഇരട്ട വെങ്കല നേട്ടവുമായി സജന്‍ പ്രകാശ്

38-ാമത് ദേശീയ ഗെയിംസ്: നീന്തലില്‍ ഇരട്ട വെങ്കല നേട്ടവുമായി സജന്‍ പ്രകാശ്

ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിനായി ആദ്യ മെഡല്‍ നേടി സജൻ പ്രകാശ്. രണ്ട് ഇനങ്ങളിലാണ് സജൻ വെങ്കലം നേടിയത്. 200 മീറ്റർ ഫ്രീസ്റ്റൈല്‍ നീന്തലിലും 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലുമാണ് വെങ്കല നേട്ടം. ഒരു മിനിറ്റ് 53.73 സെക്കൻഡിലാണ് സജൻ 200 മീറ്റർ ഫ്രീസ്റ്റൈല്‍ മത്സരം പൂർത്തിയാക്കിയത്.

ദേശീയ ഗെയിംസ് ചരിത്രത്തില്‍ കേരളത്തിനുവേണ്ടി ഏറ്റവും അധികം മെഡല്‍ നേടിയ താരമാണ് സജന്‍. 200 മീറ്റർ ഫ്രീ സ്റ്റൈലില്‍ ഒരു മിനിറ്റ് 53.73 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് സജൻ വെങ്കലം നേടിയത്. കർണാടകയുടെ ശ്രീഹരി നടരാജനാണ് സ്വർണം നേടിയത്. കർണാടകയുടെ തന്നെ ഹരീഷിനാണ് വെള്ളി. 100 മീറ്റർ ബട്ടർഫ്ലൈസില്‍ തമിഴ്‌നാടിന്റെ രോഹിത് ബെനഡിക്ടണിന് സ്വർണം. മഹാരാഷ്ട്രയുടെ ആംബ്രെ മിഹറിനാണ് വെള്ളി.

TAGS : SPORTS
SUMMARY : 38th National Games: Sajan Prakash wins double bronze in swimming

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *