പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ കോളജുകളിൽ എസ്എഫ്ഐ കെഎസ്യു സംഘർഷം. പത്തനംതിട്ട ജില്ലയിൽ നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കാതോലിക്കേറ്റ് കോളേജിൽ കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിമാരായ മെബിൻ നിരവേൽ, നിതിൻ തണ്ണിത്തോട്, നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റൈൻസ് ജോസ്, നജാഫ് ജലാൽ തുടങ്ങിയവരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ജില്ലയിൽ കെഎസ്യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്
<br>
TAGS : KSU
SUMMARY : KSU education band tomorrow in Pathanamthitta district

Posted inKERALA LATEST NEWS
