തീപ്പിടിത്തം; പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ കത്തി നശിച്ചു

തീപ്പിടിത്തം; പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ കത്തി നശിച്ചു

ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് ബുധനാഴ്ച രാവിലെ 11-ഓടെ തീപ്പിടിത്തമുണ്ടായത്. ആളപായമില്ല.

വിവിധ കേസുകളിലായി പോലീസ് പിടികൂടി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചവയില്‍ ഏറെയും. 130 ഇരുചക്രവാഹനങ്ങള്‍ 10 ഓട്ടോറിക്ഷകള്‍, പത്തു കാറുകള്‍ എന്നിവയാണ് അഗ്നിക്കിരയായത്. യെശ്വന്തപുര, ദൊബ്ബാസ്‌പേട്ട്, രാജാജിനഗർ, ഹൈഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്.

തീപ്പിടിത്തത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ശ്രീരാംപുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : FIRE BREAKOUT
SUMMARY : fire 150 vehicles parked in the public area were burnt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *