വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: വീട്ടിൽ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. തിരുവനന്തപുരം കോട്ടു​കാൽ സ്വദേശികളായ ശ്രീതു, ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടയിലാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടില്‍ തീ പിടിച്ചുവെന്നും അത് അണയ്ക്കുന്നതിനിടെയാണ് കുഞ്ഞിനെ കാണാതായത് എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അമ്മയുടെ സഹോദരന്റെ മുറിയിലാണ് തീപിടുത്തം ഉണ്ടായത്. അവിടെയാണ് കുട്ടി കിടന്നത്. അമ്മയുടെ സഹോദരനെയും അടുത്ത ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവകരികളുണ്ട്. അതിനാല്‍ത്തന്നെ കുഞ്ഞിന് തനിയെ പോകാനുമാകില്ല. ഇതാണ് സംശയത്തിന് ഇടവരുത്തുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
<BR>
TAGS : BABY FOUND DEAD | TRIVANDRUM
SUMMARY : Toddler found dead in well while sleeping at home; murder suspected

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *