പോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പോലീസ് സ്റ്റേഷനില്‍ ഹാജരായി

പോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പോലീസ് സ്റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: പോക്സോ കേസില്‍ പ്രതിചേർക്കപ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ കോഴിക്കോട് കസബ സ്റ്റേഷനില്‍ ഹാജരായി. സി. ഐയുടേ നേതൃത്വത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രനെ ചോദ്യം ചെയ്യുന്നു. നേരത്തെ ഈ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു.

മുൻകൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച്‌ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ആണ് അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.

ഹര്‍ജി അടുത്ത മാസം 28ലേക്ക് മാറ്റിവെക്കുകയും ചെയ്തു. പോക്സോ കേസ് നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടന്‍റെ അഭിഭാഷകരായ ആര്‍ ബസന്ത്, എ കാര്‍ത്തിക് എന്നിവര്‍ വാദിച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നു നടൻ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടൻ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

നാലു വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടനെതിരെ പോലീസ് കേസെടുത്തത്. കേസില്‍ കുട്ടിയില്‍ നിന്ന് പോലീസ് മൂന്നുതവണ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് നഗരപരിധിയിലെ ഒരു വീട്ടില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ പോലീസ് പോക്സോ കേസെടുത്തത്.

TAGS : POCSO CASE | JAYACHANDRAN KOOTIKAL
SUMMARY : POCSO CASE; Actor Koodikal Jayachandran appeared at the police station

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *