വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു

വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു

ഇടുക്കി: ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനാലുകാരനായ ബന്ധുവില്‍ നിന്നാണ് ഗർഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.

വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു.

അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗർഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കും. ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്യും.

TAGS : LATEST NEWS
SUMMARY : The girl was admitted to the hospital due to abdominal pain; A ninth grader gave birth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *