ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. പത്മനാഭ നഗർ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. മാട്രിഗുപ്പെയിൽ താമസിക്കുന്ന മോണിക്കയാണ് (20) മരിച്ചത്. ബിഎംടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് ഇവർ തെറിച്ചുവീഴുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു മോണിക്ക.

യാത്രക്കാർ ഇറങ്ങിയ ശേഷം ബസിലേക്ക് കയറാൻ മോണിക്ക ശ്രമിക്കുന്നതിനിടെ ബസ് മുൻപോട്ടേക്ക് നീങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മോണിക്കയുടെ ദേഹത്തേക്ക് മറ്റൊരു വാഹനം കയറി ഇറങ്ങുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ബനശങ്കരി ട്രാഫിക് പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

TAGS: BENGALURU | BMTC
SUMMARY: Private firm employee dies after coming under BMTC bus in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *