യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

യുവാവ് കനാലിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാന നല്ലഗൊണ്ടെയില്‍ മലയാളിയെന്ന് സംശയിക്കുന്ന യുവാവിനെ കനാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജനുവരി 18നായിരുന്നു കനാൽ കരയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് നിഗമനം.

യുവാവ് ധരിച്ച ഷര്‍ട്ടിന്റെ സ്‌റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മലയാളിയാളെന്ന സംശയത്തിനിടയാക്കുന്നത്. ഈ സ്‌റ്റൈല്‍ കോഡ് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് ഷര്‍ട്ട് കമ്പനി വിവരം നല്‍കിയാതായി കൊണ്ടമലെപ്പള്ളി സി ഐ കെ ധനഞയന്‍ അറിയിച്ചു.

അന്വേഷണത്തില്‍ കേരള പോലീസിന്റെ സഹായം തെലങ്കാന പോലീസ് തേടി. മൃതദേഹം തിരിച്ചറിയുന്നതിന് കൊണ്ടമല്ലേപ്പള്ളി സര്‍ക്കിള്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

ജനുവരി 18ന് നല്ലഗൊണ്ട ജില്ലയിലെ ഗുറംപോട് മണ്ഡലത്തിലെ വാവിറെഡ്ഡി ഗുഡെമിന് സമീപമുള്ള കനാലില്‍ നിന്നാണ് 25നും 40നും ഇടയില്‍ പ്രായമുള്ള അജ്ഞാത പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ വെള്ളത്തില്‍ കണ്ടെത്തിയതെന്ന് ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നു. പീറ്റര്‍ ഇംഗ്ലണ്ടിന്റെ ഫുള്‍സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നും ഫോട്ടോയിലുള്ള ആളെ തിരിച്ചറിയുകയാണെങ്കിൽ പോലീസിനെ അറിയിക്കണമെന്നും ലുക്കൗട്ട് നോട്ടീസില്‍ പറയുന്നു.
TAGS : DEAD BODY
SUMMARY : Young man found murdered in canal; suspected to be Malayali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *