ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈയിൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രജയം

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിൻ എഫ് സിയെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. ഐഎസ്എല്ലില്‍ ചെന്നൈയിന്‍റെ ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യജയമാണിത്. ജയത്തോടെ 19 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത് തോല്‍വികളുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ക്രെഡിറ്റിലുള്ളത്.

ജെസ്യൂസ്‌ ഹിമിനെസ്‌, കോറോ സിങ്‌, ക്വാമി പെപ്ര എന്നിവർ കൊമ്പൻമാർക്കായി ലക്ഷ്യം കണ്ടു. രണ്ട്‌ ഗോളിന്‌ വഴിയൊരുക്കി ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും തിളങ്ങി. പരിക്കുസമയം വിൻസി ബരെറ്റൊയാണ്‌ ചെന്നൈയിനായി ആശ്വാസ ഗോൾ നേടിയത്‌.

ബ്ലാസ്റ്റേറ്റേഴ്സിന് ആദ്യ ആറിലെത്തിയാൽ പ്ലേ ഓഫ്‌ ഉറപ്പിക്കാം. ഏഴാമതുള്ള ഒഡിഷ എഫ്‌സിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ അതേ പോയിന്റാണ്‌. ആറാമതുള്ള മുംബൈ സിറ്റിക്ക്‌ 27. ശേഷിക്കുന്ന അഞ്ച്‌ കളി ബ്ലാസ്‌റ്റേഴ്‌സിന്‌ നിർണായകമാണ്‌. ഒന്നാമതുള്ള മോഹൻബഗാൻ സൂപ്പർ ജയന്റുമായി ഫെബ്രുവരി 15ന്‌ കൊച്ചിയിലാണ്‌ അടുത്ത മത്സരം നടക്കുന്നത്.
<BR>
TAGS : ISL | KERALA BLASTERS
SUMMARY : Kerala Blasters secure historic win in Chennai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *