ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലാണ് ടൗൺഷിപ്പ് ഒരുങ്ങുക. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതിയാണ് ടൗൺഷിപ്പ് പദ്ധതി.

സംസ്ഥാനത്ത് സാറ്റലൈറ്റ് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് 2024 – 2025ലെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. രാമനഗര ജില്ലയിലെ ബൈരമംഗല, ബന്നിഗെരെ, ഹൊസുരു, കെജി ഗൊല്ലാരപാളയ, കഞ്ചുഗരനഹള്ളി, അരലാലുസാന്ദ്ര, കെമ്പയ്യാനപാളയ, കഞ്ചുഗരഹള്ളി കവലു, മണ്ഡലഹള്ളി, വഡേരഹള്ളി എന്നിവടങ്ങൾ ഉൾപ്പെടുന്ന 10 ഗ്രാമങ്ങളിലായി 8,032 ഏക്കർ ഭൂമിയിലാണ് കൂറ്റൻ ടൗൺഷിപ്പ് ഉയരുക. പദ്ധതിക്കായി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയാകും ഭൂമി ഏറ്റെടുക്കുക.

TAGS: BENGALURU | TOWNSHIP PROJECT
SUMMARY: Greater Bengaluru township project gets cabinet nod

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *