കടല്‍ മണല്‍ ഖനന നീക്കം; ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി യൂണിയനുകൾ

കടല്‍ മണല്‍ ഖനന നീക്കം; ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി യൂണിയനുകൾ

തൃശൂർ: ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടൽ മണൽ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹർത്താലിൻ്റെ ഭാ​ഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു.

കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ​ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ മുട്ടിക്കും. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളും മത്സ്യവിതരണക്കാരും മാർക്കറ്റുകളും ഹർത്താലുമായി സഹകരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു.
<BR>
TAGS : HARTHAL
SUMMARY : Fishermen’s unions declare coastal hartal in Kerala on February 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *