അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉൾപ്പെടെ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെളഗാവി, ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളിലാണ് റെയ്ഡ് നടന്നത്.

ബെളഗാവി ലോകായുക്ത എസ്പി ഹനമന്തരായയുടെ നേതൃത്വത്തിൽ ജില്ലയിലെ അനിഗോൾ, ഹരുഗേരി, ബെല്ലാദ് ബാഗേവാഡി എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു. ബെളഗാവി നോർത്ത് സോണിലെ സബ് രജിസ്ട്രാർ സച്ചിൻ മണ്ടേഡിന്റെയും റായ്ബാഗ് താലൂക്കിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർ സഞ്ജയ് ദുർഗന്നവറിന്റെയും വീടുകളിലും പരിശോധന നടത്തി. ഇരുവർക്കും അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദനമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ലോകായുക്ത പോലീസ് പറഞ്ഞു. പരിശോധന നടന്ന സ്ഥലങ്ങളിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | LOKAYUKTA
SUMMARY: Lokayukta police raid multiple locations in Bengaluru, other cities across state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *