സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

സോളാർ കേസിൽ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

കോഴിക്കോട്: സോളാർ കേസിൽ സരിത നായർ ഉൾപ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസിൽ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്.

കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വിന്‍സെന്റ് സൈമൺ എന്നയാൾ നൽകിയ പരാതിയിൽ 2014 ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ടീം സോളാറിന്റെ ഡീലർഷിപ്പ് തൃശൂർ, പാലക്കാട് ജില്ലകളിലായി അനുവദിക്കാമെന്ന് പറഞ്ഞ് 12 ലക്ഷം വാങ്ങി. എന്നാൽ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു കേസ്.

2014ൽ ചാർജ് ചെയ്ത കേസിൽ പരാതിക്കാരൻ ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കേസിൽ 10 വർഷത്തിനു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ. കെ.കെ. ലക്ഷ്മിഭായ്, അഡ്വ. എം. മഹേഷ്, അഡ്വ. അലക്സ് ജോസഫ്, അഡ്വ. നിഷ കെ. പീറ്റർ എന്നിവർ ഹാജരായി.
<br>
TAGS : SOLAR CASE
SUMMARY : Saritha Nair and Biju Radhakrishnan acquitted in solar case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *