കേന്ദ്ര ബജറ്റ്; ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും? വിശദമായി അറിയാം

കേന്ദ്ര ബജറ്റ്; ഏതൊക്കെ സാധനങ്ങൾക്ക് വില കുറയും? വിശദമായി അറിയാം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം പൂർത്തിയായി. സാധാരണക്കാരുടെ മനസറിഞ്ഞ് കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര മന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റില്‍ ഏറെയും. കാർഷിക മേഖലയുടെ ഉണർവിന് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചതോടൊപ്പം ആദായ നികുതി പരിധിയിലും വമ്പൻ ഇളവുകൾ നൽകിയിട്ടുണ്ട്. ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾക്ക് തീരുവ കുറച്ചതിനാൺ ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈൽ ഫോണുകൾക്കും വില കുറയും. ഏതൊക്കെ മേഖലകളില്‍ ഏതെല്ലാം വസ്‌തുക്കള്‍ക്ക് വില കൂടുമെന്നതും കുറയുമെന്നതും അറിയാം.

 

വില കുറയുന്നവ

കാൻസർ, ക്രോണിക് രോഗങ്ങൾക്കുള്ള മരുന്നുകൾ,

36 ജീവൻ രക്ഷാ മരുന്നുകൾ എന്നിവയുടെ അടിസ്ഥാന കസ്റ്റം ഡ്യൂട്ടികളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.

ഇലക്ട്രോണിക് സാധനങ്ങൾ- അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറച്ചു.

കൊബാൾട്ട് പൗഡർ, ലിഥിയം അയൺ ബാറ്ററിയുടെ സ്‌ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവയും 12 നിർണായക ധാതുക്കളും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കും.

ഇലക്ട്രിക് വാഹനങ്ങൾ- ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെയും മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിന് ഉപയോഗിക്കുന്ന 28ഓളം സാധനങ്ങളെയും ഒഴിവാക്കി.
<br>

TAGS : UNION BUDGET 2025,
SUMMARY : Union Budget; Which items will be priced lower? Know in detail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *