പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വൈദികന് പരുക്ക്

പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; വൈദികന് പരുക്ക്

കോട്ടയം: ഏകീകൃത കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലാണ് കുര്‍ബാനക്കിടെ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

രാവിലെ പള്ളിയിലെ നിയുക്ത വികാരി ജോണ്‍ തോട്ടുപുറം ഏകീകൃത കുര്‍ബാന അര്‍പ്പിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നത് അള്‍ത്താരയില്‍ കയറി ഒരു വിഭാഗം തടഞ്ഞു വൈദികനെ തള്ളി മാറ്റുകയും ചെയ്തു.  അക്രമികള്‍ പള്ളിക്കുള്ളിലെ സാധനങ്ങളും ബലിവസ്തുക്കളും അടിച്ചുതെറിപ്പിച്ചു. ആക്രമണത്തില്‍ വികാരി ജോണ്‍ തോട്ടുപുറത്തിന് പരുക്കേറ്റു.

മുന്‍ വികാരി ജെറിന്‍ പാലത്തിങ്കലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്ന് വികാരി ജോണ്‍ തോട്ടുപുറം പരാതി നല്‍കി. ഇരുകൂട്ടരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തലയോലപ്പറമ്പ് പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നാല് പേര്‍ പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്.

സഭയുടെ അംഗീകൃത കുര്‍ബാന അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോണ്‍ തോട്ടുപുറം കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെ നാളായി ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളൊന്നാണിത്.
<BR>
TAGS : CHURCH DISPUTE | KOTTAYAM
SUMMARY : Believers clash inside church; several people, including a priest, injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *