മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് രാജിവെച്ചു

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് എംഎൽഎ ബി.ആർ. പാട്ടീൽ രാജിവച്ചു. കലബുർഗി ജില്ലയിലെ അലന്ദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാട്ടീലിനെ 2023 ഡിസംബർ 29നാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചത്. ശനിയാഴ്ച രാവിലെയോടെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാട്ടീൽ ഔദ്യോഗികമായി രാജി സമർപ്പിച്ചു.

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും മണ്ഡലത്തിനുള്ള ഫണ്ട് നിഷേധിക്കലുമാണ് രാജിക്ക് പിന്നിലെ പ്രധാന കാരണം. സിദ്ധരാമയ്യ സർക്കാരിൽ അദ്ദേഹത്തിന് നൽകിയ സ്ഥാനത്തിലും അദ്ദേഹം അതൃപ്തനായിരുന്നു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില നിയമം വഴി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗധ പരിസരത്തുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ധർണയിൽ പാട്ടീൽ പങ്കെടുത്തിരുന്നു. പഞ്ചാബ് – ന്യൂഡൽഹി അതിർത്തിക്കടുത്തുള്ള കാർഷിക പ്രശ്‌നങ്ങൾക്കായി മാസത്തിലേറെയായി നിരാഹാരം അനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രതിഷേധ പ്രകടനം നടത്തിയത്.

TAGS: BENGALURU | RESIGN
SUMMARY: B.R. Patil resigns from post of political adviser to CM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *