കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

കേജ്രിവാളിന് തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആപ്പിനും  അരവിന്ദ് കേജ്രിവാളിനും ഞെട്ടലുണ്ടാക്കുന്നതാണ് എംഎൽഎമാരുടെ തീരുമാനം. ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഇവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തത്.

ഗിരീഷ് സോണി (മാദിപൂർ), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), രാജേഷ് ഋഷി (ജനക്പുരി), നരേഷ് യാദവ് (മെഹ്‌റൗലി), ഭാവന ഗൗർ (പാലം), പവൻ കുമാർ ശർമ (ആദർശ്). നഗർ), ബിഎസ് ജൂൺ (ബിജ്വാസൻ), അജയ് റായ് കൗൺസിലർ, (വാർഡ് 137). എന്നിവരാണ് ബിജെപിയിലെത്തിയത്. ആപ്പിൽ വർധിച്ചുവരുന്ന അഴിമതിയിൽ പ്രതിഷേധിച്ചും സ്ഥാപിത മൂല്യങ്ങളിലും തത്വങ്ങളിലും നിന്നും വ്യതിചലിക്കുന്ന പാർട്ടിയുടെ നീക്കത്തിൽ നിരാശ പ്രകടിപ്പിച്ചുമായിരുന്നു ഇവരുടെ രാജി.

TAGS: NATIONAL | BJP
SUMMARY: Resigned AAP mlas joined BJP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *