സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ് : സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇന്ത്യൻ സമയം രാവിലെ 10.30ന് കോടതി വീണ്ടും കേസ് പരിഗണിക്കും.

കഴിഞ്ഞ മാസം 15 ന് റിയാദ് ക്രിമിനൽ കോടതി ജഡ്ജ് ഒരു മണിക്കൂറിലധികം ഫയൽ പരിശോധിച്ചശേഷമാണ് റഹീമിന്റെ കേസ് മാറ്റിവെച്ചത്. റഹീമിന്റെ കേസ് വീണ്ടും ഇന്ന് കോടതിയുടെ പരിഗനയിൽ എത്തുമ്പോൾ പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബത്തോടൊപ്പം പ്രവാസികളും.

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം മലയാളികൾ സ്വരൂപിച്ചു കണ്ടെത്തുകയും കുടുംബത്തിന് കൈമാറുകയും ചെയ്ത പശ്ചാത്തലത്തിൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിനകം 18 വർഷത്തോളം റഹീം ജയിലിൽ കഴിഞ്ഞതിനാൽ അനുബന്ധ കേസുകളിലും ശിക്ഷാ കാലാവധി കഴിഞ്ഞതായി കോടതി ഉത്തരവിടുകയാണെങ്കിൽ റഹീമിന്റെ മോചനം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷ.

സൗദി ബാലൻ അനസ് അൽ ശാഹിരി കൊല്ലപ്പെട്ട കേസിൽ 2006 ഡിസംബറിലാണ് അബ്ദുൽ റഹീം ജയിലിലായത്. ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസിൽ അകപ്പെട്ട് റഹീം ജയിലാകുന്നത്.
<BR>
TAGS : ABDUL RAHIM | SAUDI
SUMMARY : Court to consider Abdul Rahim’s petition

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *