ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ കുടുംബസംഗമം ഫെബ്രുവരി 23 ന് രാവിലെ 8.30 മുതൽ രാമമൂർത്തി നഗർ ഹൊയ്സാല നഗറിലെ നാട്യപ്രിയ നൃത്ത ക്ഷേത്രയിൽ നടക്കും. ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കെ.ആർ. പുരം എം.എൽ.എ ബി.എ ബസവരാജ് മുഖ്യാതിഥിയാകും. ചലചിത്രതാരങ്ങളായ ഷാജു ശ്രീധർ, ചാന്ദിനി ഷാജു, കവിത ബൈജു എന്നിവർ അതിഥികളായി പങ്കെടുക്കും. ലളിത സഹസ്ര നാമ ജപം, കേളികൊട്ട്, ചെണ്ടമേളം, സോപാന സംഗീതം, പൂതൻ തിറ, തിരുവാതിര, നൃത്തനൃത്യങ്ങൾ, കണിയാർക്കളി,പൊറാട്ടൻ കളി, ലൈവ് മ്യൂസിക് ഷോ എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : FAMILY MEET
SUMMARY ; Palakkadan Kuttayima family reunion on the 23rd

Posted inASSOCIATION NEWS
