പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ദിവ്യയ്ക്ക് വിമര്‍ശനം

പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല: സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ദിവ്യയ്ക്ക് വിമര്‍ശനം

കണ്ണൂർ: സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടില്‍ പി പി ദിവ്യയ്ക്ക് വിമർശനം. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിപിഐഎം അനുശോചിക്കുകയും ചെയ്തു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ തെറ്റായ പ്രസംഗമാണ് ദിവ്യ നടത്തിയത്. ഇതിനെ ന്യായീകരിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നും എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടില്‍ പറയുന്നു.

ജില്ലാ കമ്മിറ്റി അംഗങ്ങളെ കുറിച്ച്‌ പരാമർശിക്കുന്ന ഭാഗത്താണ് ദിവ്യക്കെതിരായ വിമർശനം. കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ അനുശോചന പ്രമേയത്തിലാണ് നവീൻ ബാബുവിന് അനുശോചനം അർപ്പിച്ചത്. നവീൻ ബാബുവിൻ്റെ പേര് പ്രത്യേകം പരാമർശിച്ചാണ് അനുശോചനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിവാദ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ ബന്ധുവും കൂടിയായ പി വി ഗോപിനാഥാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്.

യാത്രയപ്പ് ചടങ്ങില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച്‌ തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.

TAGS : PP DIVYA
SUMMARY : PP Divya’s action cannot be justified: Divya criticized in CPIM Kannur district meeting report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *