കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന നിർമിത ബുദ്ധി ഉപയോഗിച്ച്‌ തയാറാക്കിയ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരേ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്.

മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ സീമ ലട്കറുമായി അദ്ദേഹം സ്റ്റേഷനിലെത്തി പരാതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച്‌ വ്യാജചിത്രം നിര്‍മിച്ചതിനുപിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയത്” -അദ്ദേഹം പറഞ്ഞു.

TAGS : PRAKASH RAJ
SUMMARY : Fake image of Prakash Raj participating in Kumbh Mela; Police registered a case against the filmmaker

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *