പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

ബെംഗളൂരു: പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടുത്തം. കോലാർ കരഞ്ചികട്ടെയിലെ രാജനഗറിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. അതാഉല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം.

ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായി കെട്ടിട ഉടമ പറഞ്ഞു. ഗോഡൗണിൽ സൂക്ഷിച്ച വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. കോലാർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് ലക്ഷ്മി ദേവമ്മ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി. ഫയർ ഫോഴ്സ് സംഘം മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | FIRE
SUMMARY: Fire breaks out at storeroom of second-hand household items

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *