രാഷ്‌ട്രപതിക്കെതിരെയുള്ള പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതി

രാഷ്‌ട്രപതിക്കെതിരെയുള്ള പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസാഫർപുർ ജില്ലയിലെ കോടതിയിൽ പരാതി. മുസാഫർപുർ ആസ്ഥാനമായുള്ള അഭിഭാഷക സുധീർ ഓജയാണ് പരാതി നല്‍കിയത്. പ്രസംഗത്തിന്‍റെ അവസാനം എത്തിയപ്പോഴേക്കും രാഷ്‌ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല, പാവം എന്ന സോണിയയുടെ പരാമര്‍ശത്തിനെതിരെയാണ് പരാതി.

സംഭവത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ കൂട്ടുപ്രതികളാക്കി കേസ് എടുക്കണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. വിഷയം ഫെബ്രുവരി 10 ന് കോടതി പരിഗണിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്‌ട്രപതി പാർലമെന്‍റിൽ നടത്തിയ സംയുക്ത പ്രസംഗത്തെക്കുറിച്ച് സഭയ്ക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു സോണിയാ ഗാന്ധിയുടെ പരാമര്‍ശം. രാഷ്‌ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

TAGS: NATIONAL | SONIA GANDHI
SUMMARY: Complaint filed against sonia Gandhi over derogatory statement on President

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *