നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്. കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ലൈല ഖാൻ(30), മൂത്ത സഹോദരി അസ്മിന(32), ഇരട്ട സഹോദരങ്ങളായ സാറ, ഇമ്രാൻ(25), ബന്ധു രേഷ്മ, ലൈലയുടെ മാതാവ് ഷെലിന എന്നിവരാണ് കൊല്ലപ്പെട്ടത്. 2011 ഫെബ്രുവരിയിലായിരുന്നു സംഭവം. ഷെലിനയെയും ലൈലയേയും കാണാതായെന്നു പറഞ്ഞ് ലൈലയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഗത്‌പുരിയിലെ ഫാംഹൗസിൽനിന്ന് ആറുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം കശ്മീരിലേക്ക് കടന്നുകളഞ്ഞ പ്രതി പർവേസിനെ 2012 ജൂലൈയിലാണ് അറസ്റ്റ് ചെയ്യുന്നത്. സ്വത്തുതർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *