കോട്ടയത്ത് പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

കോട്ടയത്ത് പോലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി

കോട്ടയം: ഏറ്റുമാനൂരിൽ പോലീസ് ഉദ്യോഗസ്ഥനെ അക്രമി സംഘം ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27)  ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

കാരിത്താസിന് സമീപത്തെ ബാറിന് മുന്നിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ ഇടപെടുന്നതിനിടെ രണ്ടുപേർ ചേർന്ന് ശ്യാം പ്രസാദിനെ ആക്രമിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘത്തിന്റെ വിഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ്  നൽകുന്ന പ്രാഥമിക വിവരം.

നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ നാല് മണിയോടെ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ട് ഓടിയെത്തി ശ്യാം പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്.

പോലീസ് കസ്റ്റഡിയിലെടുത്ത ജിബിന്‍ നിരവധി കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.
<BR>
TAGS : KOTTAYAM NEWS | MURDER
SUMMARY : Policeman killed by gang in Kottayam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *