വിഷ്ണുജയയുടെ ആത്മഹത്യ; യുവതിയുടെ വാട്സ്‌ആപ്പ് ഭര്‍ത്താവ് കണക്‌ട് ചെയ്തതായി സുഹൃത്ത്

വിഷ്ണുജയയുടെ ആത്മഹത്യ; യുവതിയുടെ വാട്സ്‌ആപ്പ് ഭര്‍ത്താവ് കണക്‌ട് ചെയ്തതായി സുഹൃത്ത്

മലപ്പുറം: മലപ്പുറത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത്. മരിച്ച വിഷ്ണുജ കൊടിയ പീഡനത്തിന് ഇരയായെന്ന് സുഹൃത്ത് പറയുന്നു. ശാരീരികമായും അക്രമിച്ചുവെന്നും കഴുത്തിന് പിടിച്ച്‌ മര്‍ദ്ദിച്ചുവെന്നും സുഹൃത്തിന്റെ വെളിപ്പെടുത്തലിലുണ്ട്.

വാട്ട്‌സ് ആപ്പ് മെസേജുകളും ഭര്‍ത്താവ് പ്രബിന്‍ പരിശോധിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ പുറത്തു പറയാനായില്ല. അതിനാല്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാന്‍ ഉപദേശിച്ചിരുന്നതായും സുഹൃത്ത് പറഞ്ഞു. മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിനിയായ വിഷ്ണുജയെ എളങ്കൂരിലെ ഭർതൃവീട്ടിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

2023 മെയ് മാസത്തിലായിരുന്നു മഞ്ചേരി എളങ്കൂർ സ്വദേശി പ്രബിനുമായുള്ള വിഷ്ണുജയുടെ വിവാഹം. ഭർതൃവീട്ടിലെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച്‌ വിഷ്ണുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിഷ്ണുജയുടെ കുടുംബം പരാതി നല്‍കിയതിനു പിന്നാലെ പ്രബിനെ കസ്റ്റഡിയിലെടുത്തു.

TAGS : LATEST NEWS
SUMMARY : Suicide of Vishnuja; The friend said that the woman’s WhatsApp was connected by her husband

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *