പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു, സ്ഥിരീകരിച്ച് വനംവകുപ്പ്

പെരിന്തൽമണ്ണയിൽ പുലിയിറങ്ങി; സി.സി.ടി.വി കാമറയിൽ പതിഞ്ഞു, സ്ഥിരീകരിച്ച് വനംവകുപ്പ്

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ണാർമലയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുലിയുടെ സാന്നിധ്യം  വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകൾക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം. ഈ ഭാഗങ്ങളിൽ വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ട്. മുമ്പ് പലതവണ ഇതേ ഭാഗത്ത് പുലിയെ കണ്ടിട്ടുണ്ടെന്ന് വാർഡ് അംഗം തോരപ്പ ഹൈദർ പറഞ്ഞു. തുടർ നടപടികളുടെ ഭാഗമായി നാട്ടുകാരും വാർഡ് അംഗവും ചേർന്ന് കാമറ സ്ഥാപിക്കുകയായിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയതിനു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിക്കെണിയും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാനായിട്ടില്ല.
<BR>
TAGS : LEOPARD | MALAPPURAM
SUMMARY : Leopard in Perinthalmanna; caught on CCTV camera, confirmed by Forest Department

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *