ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ഗതാഗത നിയമലംഘനം; യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി

ബെംഗളൂരു: തുടർച്ചയായി ഗതാഗത നിയമലംഘനം നടത്തിയ യുവാവിന് വാഹനത്തിന്റെ വിലയേക്കാൾ പിഴ ചുമത്തി സിറ്റി ട്രാഫിക് പോലീസ്. 1.61 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. 2023 മാർച്ച് മുതൽ ഇതുവരെ 311 ട്രാഫിക് നിയമലംഘനങ്ങളാണ് യുവാവ് നടത്തിയത്. കഴിഞ്ഞ വർഷം മാത്രം 1,05,500 രൂപയാണ് നിയമ ലംഘനത്തിന് പിഴയായി ചുമത്തിയിട്ടുള്ളത്. നിരവധി സമൻസും അയച്ചിട്ടുണ്ട്. എന്നാൽ യാതൊരു മറുപടിയും ഉടമയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു രൂപപോലും പിഴയടക്കാതെ ഇയാൾ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.

2025 ആയപ്പോഴേക്കും പിഴ തുക 1,61,500 രൂപയായി വർധിക്കുകയും ചെയ്‌തു. ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുക, സിഗ്നൽ മറികടക്കുക, അനധികൃത പാർക്കിങ്, റോങ് സൈഡിലൂടെ വാഹനമോടിക്കുക തുടങ്ങി നിരവധി നിയമ ലംഘനങ്ങളാണ് വാഹന ഉടമക്കെതിരെയുള്ളത്. തുടർന്ന് പോലീസ് ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.

TAGS: BENGALURU | TRAFFIC VIOLATION
SUMMARY: Rs 1.61-Lakh Fine For 311 Violations Exceeds Two-Wheeler’s Value

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *