അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം; ഫെബ്രുവരി 24 മുതൽ ബെംഗളൂരുവിൽ

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം; ഫെബ്രുവരി 24 മുതൽ ബെംഗളൂരുവിൽ

ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജനസമ്മേളനം ‘ഐ.എസ്.സി. 2025’ ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരു ലീല ഭാരതീയസിറ്റിയിൽ നടക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) അറിയിച്ചു. സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്നും വിതരണശൃംഖലയിലെ എല്ലാകണ്ണികളിലും വിശ്വാസം വളർത്തുന്ന നടപടികളാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും എ.ഐ.എസ്.ഇ.എഫ്. ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു.

24-ന് വൈകീട്ട് 5.30-ന് ഭാരത് ബയോടെക് ഇന്റർനാഷണൽ എക്സിക്യുട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എം. എല്ല സമ്മേളനം ഉദ്ഘാടനംചെയ്യും. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും.

ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിനുനൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മേളനത്തിൽ സമ്മാനിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക്: +91 9895146966.
<BR>
TAGS : INTERNATIONAL SPICE CONFERENCE -2025
SUMMARY : International Spice Conference 2025 to Be Held in Bengaluru from Feb 24 to 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *