നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു

നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു

ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു. ഹാവേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ പോത്തിന്റെ വായ പൂർണമായും തകര്‍ന്നു പോയി.

ഹനഗല്‍ താലൂക്കില്‍ രാമതീര്‍ത്ഥ ഹോസ്‌കോപ്പ ഗ്രാമത്തില്‍ സംരക്ഷിത വനമേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. പുല്ലുമേയുന്നതിനിടെ പോത്ത് ബോംബില്‍ അബദ്ധത്തില്‍ കടിക്കുകയായിരുന്നു. വൈകാതെ തന്നെ പോത്ത് ചാകുകയായിരുന്നു. സംഭവത്തില്‍ ഹനഗല്‍ പോലീസ് കേസെടുത്തു.

TAGS: BENGALURU | BLAST
SUMMARY: Buffaloe dies amid county bomb blasted in its mouth

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *