സംസ്ഥാന നിയമ സർവകലാശാലയിലെ മെയിൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി

സംസ്ഥാന നിയമ സർവകലാശാലയിലെ മെയിൻസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റി (കെഎസ്എൽയു) പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. എസ്ജെഎം ലോ കോളേജ് ചെയർമാനും ഫ്ലൈയിംഗ് സ്ക്വാഡ് അംഗവുമായ വിശ്വനാഥ കെ.എൻ. ഇത് സംബന്ധിച്ച് സൈബർ ക്രൈം പോലീസിൽ പരാതി നൽകി.

പരീക്ഷയുടെ ‘കോൺട്രാക്റ്റ്-1 പേപ്പറിലെ 10 ചോദ്യങ്ങളാണ് ചോർന്നതായി കണ്ടെത്തിയത്. കോൺട്രാക്റ്റ്-1 പേപ്പറിൽ 20 ചോദ്യങ്ങളുണ്ടായിരുന്നു. വിദ്യാർഥികളുടെ ടെലിഗ്രാം ഗ്രൂപ്പിലാണ് ചോദ്യങ്ങൾ പ്രചരിച്ചത്.

ചോദ്യപേപ്പറുകൾ ആക്‌സസ് ചെയ്യുന്നതിന് ബന്ധപ്പെടാൻ സ്‌ക്വാഡ് ഓഫിസർമാരുടെ ഫോൺ നമ്പറുകളും ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. പരീക്ഷ എഴുതിയ ചില വിദ്യാർഥികളാണ് ഇക്കാര്യം സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഇതോടെ പോലീസിന്റെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് വിശ്വനാഥ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | PAPER LEAKE
SUMMARY: Law university exam papers leaked, complaint filed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *