അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്സറില്‍ എത്തി

അനധികൃത കുടിയേറ്റം; ഇന്ത്യക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്സറില്‍ എത്തി

അമേരിക്കയില്‍ നിന്നും കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ് സൈനിക വിമാനം സി 17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമടക്കം 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായത്.

ടെക്‌സാസിലെ സാൻ അന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച്‌ തുടങ്ങിയത്.

TAGS : LATEST NEWS
SUMMARY : illegal immigration; First US flight with Indians arrives in Amritsar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *