വായ്പ കുടിശ്ശിക കേസ്; ബാങ്കുകൾ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകണമെന്ന ആവശ്യവുമായി വിജയ് മല്യ ഹൈക്കോടതിയിൽ

വായ്പ കുടിശ്ശിക കേസ്; ബാങ്കുകൾ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകണമെന്ന ആവശ്യവുമായി വിജയ് മല്യ ഹൈക്കോടതിയിൽ

ബെംഗളൂരു: കിംഗ്ഫിഷർ എയർലൈൻസ് വായ്പാ കുടിശ്ശിക കേസിൽ ബാങ്കുകൾ തൻ്റെ മുഴുവൻ കടവും പലമടങ്ങ് തിരിച്ചുപിടിച്ചതായി വിജയ് മല്യ. തിരിച്ചുപിടിച്ച തുകയുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മല്യ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടർന്ന് എസ്‌ബി‌ഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ 10 ബാങ്കുകൾക്കും, ഒരു റിക്കവറി ഉദ്യോഗസ്ഥനും, ഒരു ആസ്തി പുനർനിർമ്മാണ കമ്പനിക്കും ജസ്റ്റിസ് ആർ. ദേവദാസ് നോട്ടീസ് അയച്ചു.

6,200 കോടി രൂപയുടെ കടം പലതവണകളായി തിരിച്ചുപിടിച്ചതിനു ശേഷവും ബാങ്കുകൾ പണം ഈടാക്കുന്നെന്ന്‌ മല്യ ഹർജിയിൽ ആരോപിച്ചു. ഹർജിയിൽ പട്ടികപ്പെടുത്തിയ 10 ബാങ്കുകൾ ഫെബ്രുവരി 13ന്‌ മുമ്പ്‌ മറുപടി നൽകണമെന്ന്‌ ജസ്റ്റിസ്‌ ഡി ദേവദാസ്‌ നിർദേശം നൽകി. ഫെബ്രുവരി മൂന്നിനാണ് മല്യ പെറ്റീഷൻ നൽകിയത്. മുതിർന്ന അഭിഭാഷകൻ സാജൻ പൂവയ്യയാണ് മല്യയ്ക്കായി ഹാജരായത്. 2016ലാണ്‌ വായ്പാ കേസിനെതുടർന്ന്‌ വിജയ്‌ മല്യ ബ്രിട്ടനിലേക്ക്‌ നാടുവിടുന്നത്‌.

ബാങ്കുകളുടെ തുടർ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും, കിംഗ്ഫിഷർ എയർലൈൻസിന്റെ ഹോൾഡിംഗ് കമ്പനിയായ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്‌സും തനിക്കുള്ള എല്ലാ കുടിശ്ശികകൾക്കും സ്റ്റേറ്റ്‌മെന്റ് നൽകാൻ നിർദ്ദേശിക്കണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു.

TAGS: KARNATAKA | HIGH COURT
SUMMARY: Vijay Mallya moves Karnataka High Court, seeks loan recovery accounts from banks

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *