ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയാണ് കാര്‍ത്തിക് വര്‍മ്മ. ഫെബ്രുവരി 9ന് കട്ടക്കിലെ ബാരാബദി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന് നാഗ്പുരിൽ വെച്ച് നടക്കും. പരമ്പരയിലെ അവസാന മത്സരം 12ന് അഹമ്മദാബാദിലാണ്. ട്വന്റി20യില്‍ ഇംഗ്ലീഷ് വധത്തിന് നേതൃത്വം നല്‍കിയ പലരും ഏകദിന മത്സരത്തിനുള്ള ടീമിലിടം പിടിച്ചിട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള പരമ്പര വലിയൊരു ഒരുക്കമായി കണ്ടാണ് ഇന്ത്യൻ താരങ്ങൾ പരിശീലനത്തിന് ഏർപ്പെട്ടിരിക്കുന്നത്.

ഏകദിന പരമ്പര അവസാനിക്കുന്നതോടെ ചാമ്പ്യൻസ് ട്രോഫിക്കും തുടക്കമാകും. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുന്നത്. ഹൈബ്രിഡ് മോഡലിലാണ് ടൂർണമെന്റ് നടക്കുക. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്. യശസ്വി ജയ്‌സ്വാള്‍ ആദ്യമായി ഏകദിന ടീമിലിടം പിടിച്ചിട്ടുണ്ട്. വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ടീമിലുണ്ട്.

TAGS: SPORTS | CRICKET
SUMMARY: Karthik varma appointed as observer for odi against England

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *