രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം പശ പുരട്ടി ഒട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം പശ പുരട്ടി ഒട്ടിച്ചു; നഴ്സിന് സസ്പെൻഷൻ

ബെംഗളൂരു: രോഗിയുടെ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനു പകരം ഫെവിക്വിക്ക് പുരട്ടി ഒട്ടിച്ച നഴ്സിന് സസ്പെൻഷൻ. ഹാവേരി ഹനഗൽ താലൂക്കിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇവിടത്തെ സ്റ്റാഫ് നേഴ്സ് ജ്യോതിയെയാണ് സസ്പെൻസ് ചെയ്തത്. ഏഴ് വയസ്സുള്ള ആൺകുട്ടിയുടെ മുഖത്തെ മുറിവിലാണ് ഇവർ തുന്നികെട്ടുന്നതിന് പകരം പശ ഒട്ടിച്ച് ചികിത്സ നടത്തിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നഴ്സിനെതിരെ നടപടി എടുക്കുകയായിരുന്നു. വർഷങ്ങളായി താൻ ഈ രീതിയാണ് ഉപയോഗിക്കുന്നതെന്നും കുട്ടിയുടെ മുഖത്ത് തുന്നലുകളേക്കാൾ നല്ലതാണിതെന്നുമായിരുന്നു ജ്യോതിയുടെ വാദം. സംഭവം വാര്‍ത്ത ആയതോടെ ഫെബ്രുവരി 3 ന് ജ്യോതിയെ ഹാവേരി താലൂക്കിലെ ഗുത്തൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അധികൃതർ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ പിന്നീട്  അന്വേഷണ വിധേയമായി നഴ്സിനെ ആരോഗ്യ വകുപ്പ് സസ്പെൻ്റ് ചെയ്യുകയായിരുന്നു.

TAGS: SUSPENSION
SUMMARY: Karnataka nurse suspended for using Fevikwik instead of stitches on 7-year-old boy’s wound

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *