ബെംഗളൂരു : മൊവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ ജനറൽ ബോഡി യോഗം വെള്ളിയാഴ്ച രണ്ട് മണിക്ക് മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഏ ബി. ഖാദർ ഹാജി മെമ്മോറിയൽ ഹാളിൽ നടക്കും. പ്രസിഡണ്ട് വി.സി. അബ്ദുൽ കരീം ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ബെംഗളൂരുവിലെ മുഴുവൻ ജനറൽ ബോഡി അംഗങ്ങളും മൗവ്വഞ്ചേരി മഹല്ല് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്നും പരിപാടിയിൽ പി.എം. മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തുമെന്നും ജനറൽ സെക്രട്ടറി ടി സി സിറാജ് അറിയിച്ചു.
<BR>
TAGS : RELIGIOUS,

Posted inASSOCIATION NEWS RELIGIOUS
