മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ. രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗർ യൂണിവേഴ്സിറ്റി മാനേജ്മെന്റിന്റെതാണ് നടപടി. ഇരുവരുടേയും മാനസിക പീഡനത്തെത്തുടർന്നാണ് കണ്ണൂർ സ്വദേശിനിയും ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയുമായിരുന്ന അനാമിക ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് മേരി റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുവരും കുട്ടിയെ മാനസികമായി പീഡിപ്പുച്ചുവെന്നും മാറ്റിനിർത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ഹാരോഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് ഗോകുലം വീട്ടിൽ വിനീതിന്റെ മകൾ അനാമിക വിനീത് (19) കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്.

TAGS: ANAMIKA DEATH
SUMMARY: Faculty of Dayananda college suspended over anamika death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *