രാജ്യത്താദ്യമായി ഡബിൾ ഡെക്കർ വാഗണുകളിൽ കാറുകൾ കയറ്റി അയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ

രാജ്യത്താദ്യമായി ഡബിൾ ഡെക്കർ വാഗണുകളിൽ കാറുകൾ കയറ്റി അയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ

ബെംഗളൂരു : രാജ്യത്താദ്യമായി ഡബിൾ ഡെക്കർ വാഗണുകളിൽ കാറുകൾ കയറ്റി അയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ. ആന്ധ്രയിലെ പെനുകൊണ്ടയിൽ നിന്ന് ഹരിയാനയിലെ ഫാറൂഖ് നഗറിേലക്ക് 264 ആഡംബര കാറുകളാണ് ഡെബിൾ ഡെക്കർ റാക്കുകൾ ഉപയോഗിച്ച് കയറ്റി അയച്ചത്.

പ്രത്യേകം തയ്യാറാക്കിയ 33 വാഗണുകളാണ് എ.സി.ടി.-1 റാക്കിലുള്ളത്. ഡബിൾ ഡക്കർ വാഗണുകളിൽ മുകളിലും താഴെയുമായി 2 നിരകളിലായി കാറുകൾ കയറ്റി അയക്കാൻ സാധിക്കും.

ഈ സർവീസിലൂടെ 34 ലക്ഷം രൂപ വരുമാനമായി ലഭിച്ചതായി റെയില്‍വേ അറിയിച്ചു. ഗതാഗതച്ചെലവ് കൂട്ടാതെ കൂടുതൽ കാറുകൾ കയറ്റിയക്കാൻ കഴിയും. ഡിവിഷണൽ മാനേജർ അമിതേഷ് കുമാർ സിൻഹ, അഡീഷണൽ മാനേജർ പരീക്ഷിത് മോഹനപുരിയ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ കൃഷ്ണ ചൈതന്യ എന്നിവർ സംബന്ധിച്ചു.
<br>
TAGS : INDIAN RAILWAY
SUMMARY : Southern Railway transports cars in double-decker wagons for the first time in the country

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *