ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കും. തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റായതിനാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടേയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത.

ക്ഷേമ പെന്‍ഷന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. 150 മുതല്‍ 200 രൂപ വരെ കൂട്ടി നല്‍കുമെന്നാണ് പ്രതീക്ഷ.1 2-ാം ശമ്പള പരിഷ്കരണ കമ്മീഷൻ സംബന്ധിച്ച പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

വിവിധ സേവന നിരക്കുകള്‍ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാര്‍ട്ടപ്പുകളും മുതല്‍ സ്വകാര്യ സര്‍വ്വകലാശാലകളടക്കം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തില്‍ വരുമാന വര്‍ധനവിനുള്ള നിര്‍ദേശങ്ങളുമുണ്ടാകും. ഇതിനായി ഫീസുകളും പിഴത്തുകകളും വര്‍ധിപ്പിക്കും. നികുതികളുടെ വര്‍ധനവിനും പുതിയ സെസുകള്‍ക്കും സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
<BR>
TAGS : KERALA BUDGET 2025,
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *