ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ ജെപി നഗരറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. റാഗിഗുദ്ദ-സിൽക്ക് ബോർഡ് പാതയിലെ 5 കിലോമീറ്റർ ഡബിൾ ഡെക്കർ പദ്ധതിക്ക് സമാനമായ റോഡ്-കം-മെട്രോ ഫ്ലൈഓവറാണ് നിർമിക്കുന്നത്. മൊത്തം 32.15 കിലോമീറ്റർ നീളമാണ് പാതയ്ക്കുണ്ടാകുക.

9,800 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഭാവിയിലെ എല്ലാ മെട്രോ പദ്ധതികളിലും എലിവേറ്റഡ് റോഡ് നിർമിക്കും. റാഗിഗുദ്ദ റോഡിൽ നിർമ്മിച്ചതിന്റെ മാതൃകയിലായിരിക്കും ഇത് രൂപകൽപ്പന ചെയ്യുക. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിലെ രണ്ട് ലൈനുകളിലും ഡബിൾ ഡെക്കർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സാധ്യതാ പഠനം 90 ശതമാനം പൂർത്തിയായി.

ജെപി നഗർ 4-ാം ഘട്ടത്തിനും കെമ്പാപുരയ്ക്കും ഇടയിലുള്ള 32.15 കിലോമീറ്റർ പാത ഗോരഗുണ്ടേപാളയത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകും. പീനിയയിലെ ഇന്റർചേഞ്ച് സ്റ്റേഷനു പകരം ഇവിടെ പുതിയ മെട്രോ സ്റ്റേഷൻ നിർമിക്കാനും പദ്ധതിയുണ്ട്. പുതുതായി നിർദ്ദേശിക്കപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷൻ പീനിയ, ഗൊരഗുണ്ടേപാളയ സ്റ്റേഷനുകളെ ബന്ധിപ്പിക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: NAMMA METRO
SUMMARY: Bengaluru’s longest flyover to come up between J P Nagar and Hebbal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *