മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ആരിഫ് മുഹമ്മദ് ഖാന്‍

മഹാകുംഭമേളയില്‍ പങ്കെടുത്ത് ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്തു. ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുകയാണെന്ന് ഗവര്‍ണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’ എന്നാണ് മഹാകുംഭമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്. മഹാകുംഭമേളയില്‍ സന്നിഹിതരായ പ്രശ്‌സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാന്‍ കൂടിക്കാഴ്ച നടത്തി. പ്രയാഗ് രാജില്‍ വന്ന ഗവർണറെ ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാല്‍ ഗുപ്ത സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ആരിഫ് മുഹമ്മദ് ഖാൻ ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്തി.

ഉത്തർപ്രദേശ് സർക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി മന്ത്രി നന്ദഗോപാല്‍ ഗുപ്ത ഗവർണറെ ധരിപ്പിച്ചു. മഹാകുംഭമേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന ഗതാഗത സൗകര്യങ്ങള്‍, ആരോഗ്യസേവനങ്ങള്‍, ആത്മീയ പരിപാടികള്‍ എന്നിവയെ കുറിച്ച്‌ മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.
TAGS : ARIF MUHAMMAD KHAN
SUMMARY : Arif Muhammad Khan attended the Maha Kumbh Mela

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *