ശിക്ഷയും പിഴയും അധികം; മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് തള്ളി  ഗവർണർ

ശിക്ഷയും പിഴയും അധികം; മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് തള്ളി ഗവർണർ

ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുളള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് തള്ളി ഗവർണർ താവർചന്ദ് ഗെലോട്ട്. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.10 വർഷം തടവും 5 ലക്ഷം രൂപ പിഴയും ഒരിക്കലും ശിക്ഷയായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കമ്പനികളെ നിയന്ത്രിക്കാൻ പോലീസ് വകുപ്പിന് നിലവിലുള്ള നിയമങ്ങൾ ഉപയോഗിക്കാം. ഓർഡിനൻസ് മൈക്രോഫിനാൻs മേഖലയെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോ ഫിനാൻസ് കമ്പനികളുടെ പീഡനം മൂലം നിരവധി പേർ ആത്മഹത്യ ചെയ്തതോടെയായിരുന്നു സർക്കാർ ഓർഡിനൻസ് ഇറക്കിയത്.

മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ജീവനൊടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ ഇത്തരം കമ്പനികളെ നിയന്ത്രിക്കാൻ ഓർഡിനൻസിൽ കർശന വ്യവസ്ഥകളായിരുന്നു സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നത്. നിയമം ലംഘിച്ചാൽ പത്തുവർഷംവരെ ജയിൽശിക്ഷയും അഞ്ചുലക്ഷം രൂപവരെ പിഴയും ഉറപ്പുവരുത്താൻ ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു.

TAGS: MICROFINANCE FIRMS
SUMMARY: Karnataka Governor returns state’s microfinance ordinance over harsh penalties

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *