തമിഴ് സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു

തമിഴ് സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു

മൂന്നാർ: സിനിമാ – സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു. മൂന്നാർ ഇക്കാ നഗറിൽ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സി പി എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പാർട്ടിയുടെ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സി.പി.എം ഇക്കാനഗർ ബ്രാഞ്ച് മുൻ സെക്രട്ടറിയാണ്. മൈന, കുംകി, കഴുക് തുടങ്ങിയ ഒട്ടേറെ തമിഴ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പാർവതി.മക്കൾ: വിദ്യ, വിവേക്. മരുമക്കൾ: കാർത്തിക്, അഭിരാമി. സംസ്കാരം ശനിയാഴ്ച നടക്കും.
<BR>
TAGS : OBITUARY
SUMMARY : Tamil film and serial actor K. Subramanian dies after collapsing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *