മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്ത് ജയസൂര്യ

മഹാകുംഭമേളയില്‍ എത്തി സ്നാനം ചെയ്ത് ജയസൂര്യ

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കുടുംബത്തോടൊപ്പം പങ്കെടുത്ത് നടൻ ജയസൂര്യ. ഭാര്യ സരിതയോടൊപ്പം നില്‍ക്കുന്ന ജയസൂര്യയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രയാഗ്‌രാജില്‍ ഭക്തർക്കായി ഒരുക്കിയ ടെൻ്റ് സിറ്റിയില്‍ നില്‍ക്കുന്ന ജയസൂര്യയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നിരവധി താരങ്ങളാണ് കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കുംഭമേളയില്‍ പങ്കെടുക്കുന്ന നടി സംയുക്തയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്യുന്ന ചിത്രങ്ങള്‍ സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

TAGS : ACTOR JAYASURYA
SUMMARY : Jayasurya reached the Mahakumbh Mela and got baptized

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *