ഡൽഹി പിടിച്ച് ബിജെപി; 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക്

ഡൽഹി പിടിച്ച് ബിജെപി; 27 വർഷത്തിന് ശേഷം അധികാരത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഡൽഹിയില്‍ അധികാരം സ്വന്തമാക്കി ബി.ജെ.പി. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യ തലസ്ഥാനത്ത് അധികാരം പിടിച്ചിരിക്കുന്നത്. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പിയുടെ മുന്നേറ്റം. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.

സംസ്ഥാനത്തെ ആകെയുള്ള 70 സീറ്റുകളിൽ ഇപ്പോൾ ബിജെപി 48 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. എഎപി  പ്രഭാവം 22 സീറ്റുകളില്‍ ചുരുങ്ങി. അതേസമയം കോൺഗ്രസ് ചിത്രത്തില്‍ എവിടെയും ഇല്ല. ലീഡ് ചെയ്യുന്ന സീറ്റുകളില്‍ ഒരിടത്തൊഴികെ ബാക്കി എല്ലായിടത്തും ബിജെപിയുടെ ലീഡ് ആയിരത്തിന് മുകളിലാണ്. ദളിത് മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ എഎപി ആണ് മുന്നില്‍. 12 സംവരണ സീറ്റുകളില്‍ എട്ടിടത്ത് എഎപി, നാലിടത്ത് ബിജെപിയുമാണ്.

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് സിങ് വ‍ർമ്മയും ജംഗ്പുരയിൽ മനീഷ് സിസോദിയയെ അടിയറവ് പറയിപ്പിച്ച തർവീന്ദർ സിംഗ് മർവയുമാണ് ബിജെപിയുടെ ജയൻ്റ് കില്ലേഴ്സ്. മൂവായിരം വോട്ടിനാണ് കെജ്രിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം.ആദ്യമായാണ് കെജ്രിവാള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മനീഷ് സിസോദിയ  636 വോട്ടിനാണ് പരാജയപ്പെട്ടത്. ബിജെപി സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജങ്പുരയില്‍ ജയിച്ചത്.

പ്രധാനപ്പെട്ട ആം ആദ്മി നേതാക്കളെല്ലാം ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പര്‍വേശ് വര്‍മയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നില്‍ക്കുന്നു. ദക്ഷിണ ഡല്‍ഹിയിലെ 15 നിയമസഭാ സീറ്റുകളില്‍ 11 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടുനിന്നു. നാല് സീറ്റുകളില്‍ മാത്രമാണ് എ.എ.പിക്ക് ലീഡെടുക്കാനായത്

ഫെബ്രുവരി അഞ്ചിനായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇപ്രാവശ്യം മത്സര രം​ഗത്തുള്ളത്.60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 19 എക്സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.
<BR>
TAGS : DELHI ELECTION-2025 | BJP
SUMMARY : BJP captures Delhi; returns to power after 27 years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *