കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ അഭിമുഖ പരിശീലനം

കേരളസമാജം ഐ.എ.എസ് അക്കാദമിയിൽ അഭിമുഖ പരിശീലനം

ബെംഗളൂരു: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള അഭിമുഖ പരീക്ഷാ പരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ ഫെബ്രുവരി 16 ന് ആരംഭിക്കും. വാരാന്ത്യങ്ങളിലുള്ള പരിശീലനം ഓഫ് ലൈനായും ഓണ്‍ലൈനായും ലഭ്യമാണ്. മുതിര്‍ന്ന ഐ.എ.എസ്, ഐ. പി. എസ്, ഐ. ആര്‍. എസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് പരിശീലനം നല്‍കുന്നത്. കേരള സമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് അഡിഷണല്‍ കമ്മീഷണറുമായ പി ഗോപകുമാര്‍ ഐ ആര്‍ എസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ അവസാന കടമ്പയായ അഭിമുഖത്തിന് 275 മാര്‍ക്കാണുള്ളത്. ഡല്‍ഹിയിലെ യു.പി.എസ്.സി ആസ്ഥാനത്തു നടക്കുന്ന അഭിമുഖ പരീക്ഷ ഏപ്രില്‍ അവസാനം വരെ നീളും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 8431414491 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ അറിയിച്ചു.
<BR>
TAGS : IAS COACHING CENTRE
SUMMARY : Interview training at Kerala Samajam IAS Academy

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *