നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ  ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ കോലാറിലെ മാലൂർ ടൗണിലാണ് അപകടമുണ്ടായത്. നടന് നിസാര പരുക്കേറ്റു.

ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് നടൻ സഞ്ചരിച്ചിരുന്ന ടൊയോട്ട ഇന്നോവ എതിർദിശയിൽ നിന്ന് വന്ന ടിപ്പർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ മാലൂർ പോലീസ് കേസെടുത്തു.

ജടായു, സഞ്ചാരി തുടങ്ങിയ സിനിമകളിൽ രാജ് സൂര്യൻ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2010 മുതലാണ് രാജ് സൂര്യൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തന്റെ ഹോം ബാനറായ അമോഗ് എന്റർപ്രൈസസിന് കീഴിൽ കന്നഡയിലും തെലുങ്കിലും സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

TAGS: ACCIDENT
SUMMARY: Raaj Suriyan’s car hits tipper truck, actor sustains minor injuries

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *