വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

വിഷ്ണുജയുടെ ആത്മഹത്യ; നഴ്സായ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മ‍ഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പുക്കോട്ടുംപാടം സ്വദേശിനിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷ്ണുജയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്നും ജോലിയില്ലെന്ന കാരണത്താൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രഭിനെതിരെ പോലീസ് കേസെടുത്തത്.

വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രഭിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ നേരത്തെ മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

TAGS: VISHNUJA DEATH
SUMMARY: Nurse Prabhin suspended over Vishnujas death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *