പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവിന് ഗുരുതര പരുക്ക്

പാലക്കാട്‌: ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശി ചന്ദ്രിക ( 35) യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച്‌ ചന്ദ്രികയും ഭർത്താവും വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ചന്ദ്രികയെ കുത്തിയത്. ശേഷം രാജൻ സ്വയം കുത്തുകയും ചെയ്തു.

രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചു. ഇവരുടെ മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയേയും അച്ഛനേയും കണ്ടത്. പുലർച്ചെ അഞ്ചരയോടെ ആണ് സംഭവം.

തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ച്‌ വരികയായിരുന്നു. ഒന്നര വർഷം മുമ്പ് ൻപ് രാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് മുമ്പും ചന്ദ്രികയെ രാജൻ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. രാജന് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായും പറയുന്നു.

TAGS : LATEST NEWS
SUMMARY : Palakkad wife stabbed to death; Husband seriously injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *