പരിപാടി നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല; എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു പോലീസ്

പരിപാടി നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല; എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു പോലീസ്

ബെംഗളൂരു: മുൻ‌കൂർ അനുമതി വാങ്ങാതെ മ്യൂസിക് ഷോ നടത്തിയ ലോകപ്രശസ്ത ഗായകൻ എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു സിറ്റി പോലീസ്. ചർച്ച് സ്ട്രീറ്റിലെ റോഡരികിൽ പാട്ടുപാടിക്കൊണ്ടിരുന്ന എഡ്. ഷീരനെ പോലീസ് തടയുന്നതാണ് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാണ് നിങ്ങളെന്ന് ചോദിച്ച പോലീസ് അവിടെ നിന്ന് ഒഴിഞ്ഞു പോകാനും ഗായകനോട് ആവശ്യപ്പെട്ടു.

പരിപാടി അവതരിപ്പിക്കാൻ എഡ്. ഷീരനും സംഘവും അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. റോഡിലും ഫുട്പാത്തിലും കലാപ്രകടനം നടത്താൻ മുൻ‌കൂർ അനുമതി ഇല്ലാത്തവർക്ക് സാധിക്കില്ല. ഇത് മറ്റുള്ളവരുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും പോലീസ് പറഞ്ഞു.

വിദേശപര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണ് എഡ്.ഷീരൻ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിയിൽ സംഗീത ഇതിഹാസം എ.ആർ റഹ്മാൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. എഡ്. ഷീരന്റെ അടുത്ത സംഗീത പരിപാടിയുടെ വേദിയൊരുങ്ങുന്നത് ബെംഗളൂരുവിലാണ്. എൻ.ഐ.സി.ഇ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

 

TAGS: ED SHEERAN MUSIC
SUMMARY: Bengaluru police stop Ed Sheeran from performing Shape of You on sidewalk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *